വൈപ്പിൻ : കോൺഗ്രസ് പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയിൽ വരുന്ന അഞ്ച് മണ്ഡലം പ്രസിഡന്റുമാരിൽ മൂന്നിടത്ത് പുതിയ പ്രസിഡന്റുമാരെ ഡി.സി.സി പ്രസിഡന്റ് ടി ജെ വിനോദ് നിയമിച്ചതായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജ് അറിയിച്ചു. ബിനുരാജ് പരമേശ്വരൻ (പള്ളിപ്പുറം സൗത്ത്), അഡ്വ.പി ജെ. ജസ്റ്റിൻ (നായരമ്പലം), ടി.എ. ജോസഫ് ( എടവനക്കാട് ) എന്നിവരെയാണ് പുതിയതായി നിയമിച്ചത്. ബിനുരാജ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും പി.ജെ. ജസ്റ്റിൻ നിയോജകമണ്ഡലം പ്രസിഡന്റും ടി.എ. ജോസഫ് എടവനക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്.