മൂവാറ്റുപുഴ: മസ്ജിദിന്റെ ഭണ്ഡാരം കുത്തിതുറന്നു മോഷണശ്രമം. പായിപ്ര കിണറുംപടിയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദുൽ നൂറിലാണ് ഇന്നലെ പുലർച്ചെ ഒന്നോടെ മോഷണ ശ്രമം നടന്നത്. പള്ളിയോട് ചേർന്നുള്ള മണ്ഡാരത്തിന്റെ പൂട്ട് ആക്സൊ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ചു നീക്കുന്നിടെ റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ ഇവർ ഓടി രക്ഷപ്പെട്ടുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിലടക്കം തിരച്ചിൽ നടത്തിയെ ങ്കിലും ഇവരെ കണ്ടെത്താനായില്ല.ഭണ്ഡാരത്തിന്റെ താഴ് പകുതി അറുത്ത നിലയിൽ കണ്ടെത്തി.സംഭവ സ്ഥലത്ത് നിന്നും ആക്സോ ബ്ലെയ്ഡ് കഷണങ്ങൾ,താക്കോൽ എന്നിവ കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.