ആലുവ: എടയപ്പുറം തച്ചനാംപാറ ശ്രീഗൗരിശങ്കര ക്ഷേത്രത്തിലെ പടഹാദി താലപ്പൊലി മഹോത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി മനയത്താറ്റുമന നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി അമ്പാട്ട് മിത്രൻ ശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു പ്രത്യേക പൂജകൾ നടന്നത്. നാരായണീയപാരായണം, അന്നദാനം, നൃത്തനൃത്ത്യങ്ങൾ എന്നിവയും നടന്നു.
ഇന്ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, നാരായണീയപാരായണം, രാത്രി അന്നദാനം, ഒമ്പതിന് ഗ്രാമോത്സവം, കലാപരിപാടികൾ എന്നിവ നടക്കും. നാളെ രാവിലെ 7.30ന് മഹാക്ഷീരധാരയും 1008 കുടം ജലധാരയും, തുടർന്ന് കലശാഭിഷേകവും നടക്കും. ഉച്ചയ്ക്ക് 12.30ന് തിരുവാതിര ഊട്ട്, വൈകിട്ട് ആറിന് ആറ് കേന്ദ്രങ്ങളിൽ നിന്നും പടഹാദി താലം വരവ്. എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്ര പരിസരം, ആലുവ പവർഹൗസ് കവല, ഡിവൈ.എസ്.പി ഓഫീസ് കവല, അശോകപുരം പന്നിക്കോട് സജീവന്റെ വസതി, എസ്.എൻ പുരം ഭജനമഠം, മാധവപുരം എന്നിവിടങ്ങളിൽ നിന്നാണ് താലംവരുന്നത്.