വൈപ്പിൻ : പ്രശസ്ത കവി പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന കൃതിക്ക് പൂന്താനം അവാർഡ് നൽകാനുള്ള ഗുരുവായൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരായ വിമർശനം അപലപനീയമാണെന്ന് സാഹിത്യ പ്രവർത്തക സഹകരണ സ്വാശ്രയ സംഘം അഭിപ്രായപ്പെട്ടു. ശ്യാമ മാധവത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയതാണെന്ന് സംഘം ചൂണ്ടിക്കാട്ടി.

പള്ളിപ്പുറത്ത് ചേർന്ന സംഘം യോഗത്തിൽ പ്രസിഡൻറ് കെ ബാബു മുനമ്പം അദ്ധ്യക്ഷത വഹിച്ചു. അജിത്ത് കുമാർ ഗോതുരുത്ത് , ആനന്ദൻ ചെറായി, ജോസഫ് പനക്കൽ, വിവേകാനന്ദൻ മുനമ്പം , ജോസ് ഗോതുരുത്ത് , സുരേഷ് കാനപ്പിള്ളി, ജയൻ ചെട്ടിക്കാട്, തലപ്പിള്ളി വിശ്വനാഥൻ, അഡ്വ. പി കെ ഉണ്ണികൃഷ്ണൻ, സജീവ് മാല്യങ്കര, ഗിരീഷ് കെടാമംഗലം, ദേവദാസ് ചേന്ദമംഗലം, നീണ്ടൂർ വിജയൻ എന്നിവർ സംസാരിച്ചു.