കൊച്ചി: അതിവിശിഷ്ട സേവാമെഡലിന് അർഹനായ എറണാകുളം കൈതായിൽ കുടുംബാംഗം മേജർ ജനറൽ കെ.ജെ. കോശി (82) നിര്യാതനായി. ഇന്ത്യൻ ആർമി സെൻട്രൽ കമാൻഡിൽ നിന്ന് മേജർ ജനറലായി വിരമിച്ച കെ.ജെ. കോശി സിയാൽ ഗോൾഫ് ക്ലബിന്റെ ഉപദേശകനായി പ്രവർത്തിച്ചുവരികയായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ 10.30 ന് എറണാകുളം ബോട്ടുജെട്ടി കാനൻഷെഡ് റോഡ് ആംബർ പാർക്ക അപ്പാർട്ട്‌മെന്റിൽ കൊണ്ടുവരും. സംസ്കാരം വൈകിട്ട് മൂന്നിന് ചിറ്റൂർ റോഡ് സെമിത്തേരിമുക്ക് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശ്യാമള. മകൾ: സ്‌നേഹ. മരുമകൻ: അജിത്.