വൈപ്പിൻ : സഹോദരൻ അയ്യപ്പന്റെ ചരമ വാർഷികദിനാചരണം ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ ആറിന് വൈകീട്ട് 4.30 ന് സാഹിത്യകാരൻ ആലങ്കോട് ലീലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം കെ സാനു അദ്ധ്യക്ഷത വഹിക്കും. എസ് ശർമ്മ എം .എൽ .എ മുഖ്യപ്രഭാഷണം നടത്തും. ഡോ. കെ കെ സുലേഖ , ഡോ. കെ കെ ജോഷി, പി കെ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.. തുടർന്ന് സി .സി കുഞ്ഞുമുഹമ്മദ് ഏകപാത്ര നാടകം പൗരൻ അവതരിപ്പിക്കും.