ആലുവ: ഗുരുദേവ കൃതിയായ കുണ്ഡലിനിപ്പാട്ടിനെ ആധാരമാക്കി എസ്.എൻ.ഡി.പി യോഗം സംഘടിപ്പിച്ച ഏകാത്മകം മെഗാ മോഹിനിയാട്ടത്തിൽ പങ്കെടുത്ത പടിഞ്ഞാറെ കടുങ്ങല്ലൂർ സ്വദേശിനികളായ കലാകാരികളെ ഗുരുധർമ്മ പ്രചരണസഭ പടിഞ്ഞാറെ കടുങ്ങല്ലൂർ ഗുരുപൂർണിമ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് പി.പി. ബാബു, യൂണിറ്റ് പ്രസിഡന്റ് വി.ആർ. ഹരി, സെക്രട്ടറി കെ.എസ്. ഹരിദാസ്, കെ.എസ്. പ്രകാശൻ, ജി. രവീന്ദ്രൻ, ടി.വി. സുധാജി എന്നിവർ സംസാരിച്ചു.