ആലുവ: ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമുകളിലെ തകരാറിലായ മോട്ടോറുകൾ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താൻ വരൾച്ചയെ നേരിടുന്നതിനായി അൻവർ സാദത്ത് എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടേയും മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം തീരുമാനിച്ചു.. പമ്പ് ചെയ്യുന്ന വെള്ളം ദുരുപയോഗം ചെയ്യുന്നതു തടയുവാനും കനാലിന്റെ അവസാനഭാഗം വരെ എത്തുമെന്ന് ഉറപ്പാക്കുന്നതിനുമായി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പരിധിയിലുള്ള ജനപ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന കനാൽ കമ്മിറ്റികൾ രൂപീകരിക്കും.

മുൻസിപ്പൽ ചെയർപേഴ്‌സൺ ലിസ്സി എബ്രഹാം, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ദിലീപ് കപ്രശ്ശേരി, എം.പി ലോനപ്പൻ, കെ.എ രമേശ്, സാജിത അബ്ബാസ്, മിനി എൽദോ, അൽഫോൻസാ വർഗ്ഗീസ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാ സേവ്യർ, വൈസ് പ്രസിഡന്റ്മാരായ പി.സി സോമശേഖരൻ, ഹണി ഡേവീസ്, മെമ്പർ ഷാന്റി ഷാജു, മൈനർ ഇറിഗേഷൻ എക്‌സി. എഞ്ചിനീയർ ബാജി ചന്ദ്രൻ. ആർ, അസി.എക്‌സി. എഞ്ചിനീയർ രമ്യ ആർ, എ.ഇമാരായ മുഹമ്മദ് അജ്മൽ, രമണി കെ.പി എന്നിവർ പങ്കെടുത്തു.