ആലുവ: കടുങ്ങല്ലർ പഞ്ചായത്ത് എരമം വാർഡിൽ തരിശായി കിടക്കുന്ന നാനൂറോളം ഏക്കർ നെൽപാടം എടയാറ്റുചാൽ പുനരുജ്ജീവന വേദിയുടെ നേതൃത്വത്തിൽ 'നമുക്കൊരുമിക്കാം പ്രകൃതിക്കായ്' എന്ന പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫ്‌ളോട്ടിംഗ് ജെ.സി.ബി.ഉപയോഗിച്ചാണ് പാടശേഖരം പുനരുദ്ധരിക്കുന്നത്. വേദി വൈസ് പ്രസിഡൻറ് മുഹമ്മദ് അനൂപ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക് പഞ്ചായത്തംഗം സാജിത ഹബീബ്, ഗ്രാമപഞ്ചായത്തംഗം അനിത മജീദ്, വികസന കൺവീനർ അബൂബക്കർ, വേദി പ്രസിഡന്റ് എ.കെ. അബ്ദുൽ കെരീം, സെക്രട്ടറി കെ.എൽ. റിയാസ്, ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.