gunda
ഷാഹിദ് വിപിൻദാസ്

കൊച്ചി: ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി​ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് പറഞ്ഞ് മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഗുണ്ടാ സംഘമായ 'തിരൂർ ഗ്യാങ്ങിലെ ' രണ്ടു പേരെ മൂവാറ്റുപുഴ പൊലീസ് പി​ടി​കൂടി​. മലപ്പുറം തിരൂർ തലക്കാട് പുതിയങ്ങാടി വാൽപറമ്പിൽ വീട്ടിൽ ഷാഹിദ് (30), പുത്തൂർ വാഴേപറമ്പിൽ വിപിൻദാസ് (30) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കോതമംഗലം തങ്കളത്തു നിന്ന് സാഹസി​കമായി കീഴടക്കിയത്.തിരൂർ ഗ്യാങ്ങിന് ക്വട്ടേഷൻ നല്കിയ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ പ്രവാസിയേയും ആറ് പ്രതികളെയും പിടികൂടാനുണ്ട്. സംഭവത്തിനു ശേഷം സംഘാംഗങ്ങൾഒളിവിലായിരുന്നു. അന്വേഷണ സംഘം ഒളിത്താവളങ്ങൾ കണ്ടെത്തിയതോടെ അവിടെ നിന്ന് ഇന്നോവ കാറിൽ കടക്കുന്നതി​നി​ടയി​ൽ പൊലീസ് പി​ന്തുടർന്ന് കീഴടക്കുകയായിരുന്നു. മറ്റു വാഹനങ്ങളിലുണ്ടായി​രുന്ന സംഘാംഗങ്ങൾ ഇതിനിടയിൽ പൊലീസിനെ വെട്ടിച്ചു കടന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം .വാഹന റിയൽ എസ്റ്റേറ്റ് ബിസനസിൽ പങ്കാളികളായിരുന്ന പെരുമറ്റം ഒറ്റകൊമ്പിൽ വീട്ടിൽ അഷ്റഫും(51) മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ വ്യക്തി​യും തമ്മിൽ വർഷങ്ങൾക്കു മുമ്പുണ്ടായ ബിസിനസ് തർക്കമാണ് തട്ടി​ക്കൊണ്ടു പോകലി​ൽ കലാശി​ച്ചത്. .

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പള്ളിയിൽ നി​ന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അഷ്റഫിനെ തട്ടി ക്കൊണ്ടു പോയത്. ​. തുടർന്ന് അഷ്റഫിന്റെ വീട്ടുകാരെ വിളിച്ച് 25 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. വീട്ടുകാർ മൂവാറ്റുപുഴ പൊലീസിൽ വി​വരം അറി​യി​ച്ചു. അന്വേഷണത്തിൽ സംഘം മൂവാറ്റുപുഴ ടൗണിലുണ്ടെന്ന് കണ്ടെത്തി​.പൊലീസ് പിന്തുടർന്നതോടെ

പെരുമ്പാവൂരിനടുത്ത് അഷ്റഫിനെ ഉപേക്ഷിച്ച് സംഘം മുങ്ങി. തൊട്ടു പിന്നാലെയെത്തിയ പൊലീസ് അഷ്റഫിനെവീട്ടിലെത്തിച്ചു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കേസന്വേഷണത്തിന് എസ്.ഐ ടി.എം സൂഫി. എ.എസ്.ഐ പി.സി ജയകുമാർ, സി.പി ഒ മാരായ

വിപിൻ മോഹൻ, സനൽ വി.കുമാർ, ഷമീർ എന്നിവർ നേതൃത്വം നൽകി​.