theft
മോഷണക്കേസിൽ പിടിയിലായ പ്രതികൾ

ആലുവ: കീഴ്മാട് ചക്കംകുളങ്ങര ഭാഗത്ത് റബർ തോട്ടത്തിലെ ഷെഡിൽനിന്ന് 230 കിലോ റബർപാൽ മോഷ്ടിച്ച കേസിൽ മൂന്നുപേർ എടത്തല പൊലീസിന്റെ പിടിയിലായി. പട്ടിമറ്റം ചേലക്കുളം വെസ്റ്റ് ഭാഗത്ത് ആശാൻകുടി വീട്ടീൽ സാജു കുമാരൻ (44), സൗത്ത് വാഴക്കുളം പുന്നേക്കാട് ഭാഗത്ത് തോപ്പിൽപറമ്പിൽ വീട്ടിൽ ശ്യാംകുമാർ ശശി (39), സൗത്ത് വാഴക്കുളം ഈരോത്ത് വീട്ടിൽ ബാബു ജോസ് (41) എന്നിവരെയാണ് ഇൻസ്‌പെക്ടർ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ എബി ജോർജ്, പി.എ. സുബൈർ, എ.എസ്.ഐമാരായ ആന്റണി, മോഹനൻ, എസ്.സി.പി.ഒ സലിം, സി.പി.ഒമാരായ പ്രതീഷ്, റഫീക്ക്, ജയശങ്കർ എന്നിവരുമുണ്ടായിരുന്നു. പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ വേറെയും മോഷണക്കേസുകളുണ്ട്.