കൊച്ചി: പങ്കാളിത്ത പെൻഷൻ പുനപരിശോധിക്കുന്നതിന് സർക്കാർ നിയോഗിച്ച് പുന: പരിശോധനാ സമിതി പരിശോധിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പി.എഫ്.ആർ.ഡി.എ നിയമവും പങ്കാളിത്ത പെൻഷനുമായി ബന്ധപ്പെട്ട് മാർച്ച് 7 വരെ അഭിപ്രായങ്ങൾ സ്വീകരിക്കും. എൻ.ജി.ഒ യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി പങ്കാളിത്ത പെൻഷൻകാരായ ജീവനക്കാരിൽ നിന്ന് അഭിപ്രായം സ്വീകരിക്കുന്നതിനായി യൂണിയൻ ജില്ലാ കമ്മിറ്റി ഹാളിൽ ശില്പശാല സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ.എസ്.നായർ വിഷയം അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിജന്റ് എം.വി ശശിധരൻ, യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എസ് സുരേഷ്‌കുമാർ, സംസ്ഥാന കമ്മിറ്റിയംഗം രാജമ്മ രഘു, ജില്ലാ പ്രസിഡന്റ് കെ.എ അൻവർ, ജില്ലാ സെക്രട്ടറി കെ.കെ സുനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് ഷാനിൽ തുടങ്ങിയവർ സംസാരിച്ചു.