വൈപ്പിൻ : ചെമ്മീൻ വളർത്തുകേന്ദ്രത്തിലെത്തി കർഷകനെ ആക്രമിച്ച സംഭവത്തിൽ അഞ്ചംഗ സംഘത്തെ ഞാറക്കൽ എസ് ഐ സംഗീത് ജോബിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. എളങ്കുന്നപ്പുഴ സ്വദേശി മഹേഷ് (29), ഞാറക്കൽ പെരുമ്പിള്ളി സ്വദേശികളായ ബ്രിൽജിത്ത് ബാബു (32), ബിമൽബാബു (30), സനീഷ് (32), മാലിപ്പുറം വളപ്പ് സ്വദേശി ഷിജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിന് പടിഞ്ഞാറ് ചെമ്മീൻകൃഷി നടത്തുന്ന അഞ്ചലശേരി സുരേഷ് ബാബുവിനെയാണ് (48) ആക്രമിച്ചത്. ടോർച്ച് കൊണ്ടുള്ള ഇടിയിൽ തലക്ക് പരിക്കേറ്റ ഇയാളെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്ക് ജാമ്യം നൽകി വിട്ടതായി ഞാറക്കൽ പൊലീസ് അറിയിച്ചു.