ആലുവ: ആദ്യകാല പ്രാദേശിക പത്രപ്രവർത്തകൻ കാഞ്ഞൂർ പാറപ്പുറം പാതാപ്പിള്ളി വീട്ടിൽ പി.കെ. സുകുമാരൻ (പാറപ്പുറം സുകുമാരൻ - 71) നിര്യാതനായി. കേരളകൗമുദി കാലടി ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. എൻ.സി.പി. ജില്ലാ കമ്മിറ്റിഅംഗവും പത്രപ്രവർത്തക പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ഗാനാഭായി. മകൾ: രാഗി. മരുമകൻ: പ്രദീപ്.