പുത്തൻകുരിശ്: സി.പി.എം ലോക്കൽ കമ്മി​റ്റിയുടെയും ഡി.വൈ.എഫ്‌.ഐ മേഖലാ കമ്മി​റ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചു. പു​റ്റുമാനൂരിൽ ഒരേക്കർ പാടശേഖരത്തിലാണ് കൃഷി. വടവുകോട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി. അജിത്, ഒ.കെ. ശിവൻ, ലൈജു വർഗീസ്, വി.എം. വർഗീസ് എന്നിവർ സംസാരിച്ചു.