കൊച്ചി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുന്ന കടവന്ത്ര പട്ടികജാതി കോളനി അംബേദകർ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള വികസന പ്രവർത്തങ്ങൾക്കായി 96.5 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭ്യമായതായി എം.എൽ.എ ടി.ജെ.വിനോദ് അറിയിച്ചു. 40 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര നിർമ്മാണം, 22 വീടുകളുടെ പ്ലംബിംഗും പൊതു ശുചിത്വ നിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള സാനിറ്ററി വർക്കുകളും, സൗരോർജ വഴി വിളക്കുകൾ, നഴ്‌സറി സ്‌കൂൾ, ഓഡിറ്റോറിയം, 16 വീടുകളുടെ വൈദ്യതികരണം, റോഡുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള ലഭ്യത ഉറപ്പാക്കൽ, ഡ്രെയിനേജ് നിർമ്മാണം, വീടുകളുടെ അറ്റകുറ്റപ്പണി, തുടങ്ങിയ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്.
എറണാകുളം ജില്ല നിർമ്മിതി കേന്ദ്രയ്ക്കു ആണ് നിർമ്മാണ നിർവഹണപ്രവർത്തനങ്ങൾ സമയബന്ധിതമായി തുടങ്ങുവാനും പൂർത്തിയാക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു.