ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിമാരായി നാലുപേരെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവായി.
ഹൈക്കോടതിയിലെ അഭിഭാഷകരായ ബെച്ചു കുര്യൻ തോമസ്, ടി. ആർ രവി, പി.ഗോപിനാഥ്, കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി എം. ആർ. അനിത എന്നിവരാണ് പുതിയ ജഡ്ജിമാർ.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എൻ. വി. രമണ, അരുൺ മിശ്ര എന്നിവർ ഉൾപ്പെട്ട കൊളീജിയ
മാണ്
ഇവരെ നിയമിക്കാൻ കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത്.
കേരള ഹൈക്കോടതിയിൽ നിലവിൽ 33 ജഡ്ജിമാരുണ്ട്.ഇവരുടെ വരവോടെ അംഗബലം 37 ആകും.
മൊത്തം 47 ജഡ്ജിമാരുടെ തസ്തികയുണ്ട്.
ബെച്ചു കുര്യൻ തോമസ്
റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസിന്റെയും തരുണി തോമസിന്റെയും മകൻ. എറണാകുളം ലാ കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ എൽ.എൽ.ബി പാസായി. ബ്രിട്ടീഷ് കൗൺസിൽ ഷിവ്‌നിംഗ് സ്കോളർഷിപ്പുമായി കോളേജ് ഒഫ് ലാ യോർക്കിൽ നിന്ന് കൊമേഴ്സ്യൽ ലാ പരിശീലനം പൂർത്തിയാക്കി. 1992ൽ കോട്ടയത്ത് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1996 ൽ ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2015ൽ സീനിയർ അഭിഭാഷകനായി. ഭാര്യ : മീനു. മക്കൾ: അഡ്വ. സൂസൻ കുര്യൻ, തരുൺ തോമസ് കുര്യൻ.
ടി. ആർ. രവി
പാലക്കാട് ശ്രീകൃഷ്ണപുരം പെരുമങ്ങോട് പരേതനായ ആര്യവൈദ്യൻ ടി.ആർ. രാഘവ വാര്യരുടെയും ടി.വി. ലക്ഷ്മിക്കുട്ടിയുടെയും മകൻ. 1988ൽ കോഴിക്കോട് ഗവ. ലാ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1989ൽ മലപ്പുറത്തെ അഡ്വ. എ. വിജയരാഘവ വാര്യരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. അതേവർഷം തന്നെ ഹൈക്കോടതിയിലും പ്രാക്ടീസ് തുടങ്ങി. 2004 - 2006 കാലഘട്ടത്തിൽ ഗവ. പ്ളീഡറായിരുന്നു. മൂന്നു മാസം വനം വകുപ്പിന്റെ സ്പെഷ്യൽ ഗവ. പ്ളീഡറായിരുന്നു.
തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ കിന്റർഗാർട്ടൺ അദ്ധ്യാപിക സിന്ധു രവിയാണ് ഭാര്യ. മക്കൾ : സിദ്ധാർത്ഥ്. ആർ. വാര്യർ (ബി.ബി.എ - എൽ.എൽ.ബി, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബംഗളൂരു), മൈഥിലി ആർ. വാര്യർ (രണ്ടാം വർഷ ബി. കോം വിദ്യാർത്ഥിനി, കോയമ്പത്തൂർ പി.എസ്.ജി കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കോളേജ്)
പി. ഗോപിനാഥ്
എറണാകുളം വളഞ്ഞമ്പലം പെരിഞ്ചേരി കുടുംബാംഗമായ പി. ഗോപിനാഥ് പരേതനായ എ.ജി. നായരുടെയും അഹല്യയുടെയും മകനാണ്. എറണാകുളം ഗവ. ലാ കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ എൽ.എൽ.ബി പാസായി. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് എൽ.എൽ.എം പാസായശേഷം 1996 ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 2018ൽ സീനിയർ അഭിഭാഷകനായി. ഭാര്യ: പ്രിയ ജി. മേനോൻ. മക്കൾ : പാർവതി, ഗായത്രി.