കൊച്ചി: ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംഘാടക സമിതിയുടെ സംസ്ഥാന പ്രവർത്തക കൺവൻഷൻ മാർച്ച് 8ന് രാവിലെ 10ന് എറണാകുളം വളഞ്ഞമ്പലത്ത് എന്റെ ഭൂമിയിൽ നടക്കും. വിവിധ ജില്ലകളിൽ നിന്നുള്ള 150 പ്രതിനിധികൾ പങ്കെടുക്കും. പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനുള്ള പ്രവർത്തന പദ്ധതിയും സംഘടന രൂപരേഖയും അവതരിപ്പിക്കും. പുതിയ രാഷ്ട്രീയ പ്രസ്ഥാന പ്രഖ്യാപനത്തിനുള്ള സമ്മേളന തീയതി പ്രഖ്യാപിക്കും. ഭൂരഹിതരും പാർപ്പിട രഹിതരുമായ ആദിവാസികൾ, ദലിതർ, തോട്ടം തൊഴിലാളികൾ, ചേരി പുറമ്പോക്ക് നിവാസികൾ, മത്സ്യത്തൊഴികൾ തുടങ്ങിയവർ ഉൾപ്പെടെ എല്ലാവർക്കും ഭൂമി, പാർപ്പിടം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനയുടെ നേതൃത്വത്തിൽ പ്രചാരണ പ്രക്ഷോഭണങ്ങൾ ആരംഭിക്കുന്നതിനുള്ള തീരുമാനമെടുക്കും. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ സമരങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ചും കൺവൻഷൻ ചർച്ച ചെയ്യും.