sn
തകർന്നുകിടന്നിരുന്ന പൊന്നുരുന്നിവൈലോപ്പിള്ളി റോഡിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് ടൈലുകൾവിരിക്കുന്നു

വൈറ്റില: എട്ട് മാസത്തിലേറെയായി തകർന്നു കിടന്നിരുന്ന പൊന്നുരുന്നി വൈലോപ്പിള്ളി റോഡിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് ടൈലുകൾവിരിക്കുന്ന പ്രവൃത്തികൾ അവസാനഘട്ടത്തിൽ എത്തി. സന്മാർഗപ്രദീപം യോഗം ശ്രീനാരായണേശ്വരം ക്ഷേത്രത്തിന്റെ മുന്നിലുടെ പോകുന്ന റോഡാണ് വൈലോപ്പിള്ളി റോഡ്.രണ്ട് മാസം മുമ്പ് അധികാരികളോട് റോഡ് നന്നാക്കി സഞ്ചാരയോഗ്യമാക്കണമെന്നും അല്ലെങ്കിൽ വരാനിരിക്കുന്ന ദിവസങ്ങളിലെ ഉത്സവാഘോഷങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ശ്രീനാരായണേശ്വരം ക്ഷേത്രം ഭാരവാഹികൾ നിവേദനങ്ങളിലൂടെ അറിയിച്ചിരുന്നു.

എന്നാൽ മാർച്ച് 2ന് ഉത്സവം കൊടിയേറുന്നതു വരെ യാതൊരു നടപടി സ്വീകരിച്ചിരുന്നില്ല. റോഡ് ടൈലുകൾ പാകുന്നതിന് കരാർ നടപടികൾ പൂർത്തിയായിട്ടും മാസങ്ങളോളം പണികൾ ആരംഭിക്കാതെ റോഡ് കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു.

നടപടി സമരത്തെ തുടർന്ന്

മാർച്ച് 1ന് ക്ഷേത്രം ഭാരവാഹികൾ റോഡ് ഉപരോധിച്ച് സമരംചെയ്യുകയും അറസ്റ്റ് വരിക്കുകയും ചെയ്തവാർത്ത കേരകൗമുദി നൽകിയിരുന്നു .

സമരത്തെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനീയറും ജില്ലഭരണകൂടവും പൊലീസും ജനപ്രതിനിധകളും വിവിധ രാഷ്ട്രീയസംഘടനകളും ഇടപെട്ട് നടത്തിയ ചർച്ചകളും ഫലംകണ്ടു.ഇന്നലെ രാത്രിയും പകലുമായി റോഡിന്റെ ടൈൽവിരിക്കൽ ജോലികൾ പൂർത്തിയാക്കി.