കൊച്ചി: ജപ്പാനീസ് സിനിമകൾ കാണാൻ കൊച്ചി നഗരവാസികൾക്ക് വീണ്ടും അവസരം. ഇംഗ്ളീഷ് സബ് ടൈറ്റിലുകളുമായാണ് സിനിമകൾ സൗജന്യമായി പ്രദർശിപ്പിക്കുന്നത്. ആറ്, ഏഴ് തിയതികളിൽ പാർക്ക് അവന്യൂ റോഡിലെ ചിൽഡ്രൻസ് പാർക്ക് തിയേറ്ററിലാണ് ജപ്പാൻ ഫിലിം ഫെസ്റ്റിവൽ നടക്കു.

പ്രദർശനങ്ങൾ


ആറിന് വൈകിട്ട് നാലിന് : ലെറ്റസ് ഗോ ജെറ്റ്‌സ് ഫ്രം സ്മാൾ ടൗൺ ഗേൾസ് ടു അസ് ചാംപ്യൻഷിപ്പ്‌സ്.

വൈകിട്ട് ആറിന് ദി ആൻതം ഒഫ് ദി ഹേർട്ട്.

ഏഴിന് വൈകിട്ട് നാലിന് : ഷിനോ കാണ്ട് സ്‌റ്റേ ഹേർ നെയിം.

വൈകിട്ട് ആറിന് : തോറി ഗേൾ

സംഘാടകർ

ചെന്നൈയിലെ ജപ്പാൻ കോൺസുലേറ്റ് ജനറൽ, എ.ഒ.ടി.എസ് കേരള അലുംമ്‌നി സൊസൈറ്റി, കൊച്ചി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ജപ്പാൻ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.