കോലഞ്ചേരി : വെണ്ണിക്കുളം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ജലസാക്ഷരതാ ക്ലാസും, വണ്ടിപ്പേട്ട റസിഡന്റ്സ് അസോസിയേഷന്റെയും കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സഹകരണത്തോടെ ജലപരിശോധനയും നടത്തി. ജലസാക്ഷരതാ ക്ലാസ് പ്രിൻസിപ്പൽ റീന വി. ജോർജ് ഉദ്ഘാടനം ചെയ്തു. റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.ആർ. രാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി റോയി വി. ജോർജ്, മലിനീകരണ നിയന്ത്റണ ബോർഡ് റിട്ട. ശാസ്ത്രജ്ഞൻ പി.കെ. വിജയൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.