കോലഞ്ചേരി:കക്കാട്ടുപാറ ഗവ. എൽ.പി സ്‌കൂൾ പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി പോൾ, എം.പി വർഗീസ്, ടി.രമാഭായ്, കെ.വി റെനി, പി.കെ ചന്ദ്രിക, എൻ.ആർ ശ്രീനിവാസൻ, ജിജി സി.വർഗീസ്, സിനി കെ.ജോസഫ് എന്നിവർ സംസാരിച്ചു.