കൊച്ചി: ഇടപ്പള്ളി അമൃത സ്കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസസിലെ വിഷ്വൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി ശില്പശാലയായ കാമറ സ്പീക്സ് - 2020 ആരംഭിച്ചു. നടൻ സലിംകുമാർ ഉദ്ഘാടനം നിർവഹിച്ചു. വന്യജീവി ഫോട്ടോഗ്രാഫർ എൻ.എ. നസീർ, പക്ഷി ഫോട്ടോഗ്രാഫർ ശബരീഷ് നായർ, പത്ര ഫോട്ടോഗ്രാഫർ ജോസുകുട്ടി പനയ്ക്കൽ, നടനും ചിത്രകാരനുമായ പ്രൊഫ.സി.എസ്. ജയരാമൻ എന്നിവരാണ് മൂന്നു ദിവസത്തെ ശില്പശാലയ്ക്ക് നേതൃത്വം നൽകുന്നത്.