കൊച്ചി : ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നോവേഷൻസ് (ആസാദി) വാസ്തുകലാ മഹതി അവാർഡുകൾ പ്രഖ്യാപിച്ചു. ആർക്കിടെക്ചർ മേഖലയിൽ 25 വർഷങ്ങളിൽ കൂടുതൽ മികച്ച സേവനം കാഴ്ചവച്ചവർക്കാണ് അവാർഡെന്ന് കോളേജ് ചെയർമാൻ ബി.ആർ. അജിത് പറഞ്ഞു. ജയശ്രീ ദേശ്പാണ്ഡെ (മഹാരാഷ്ട്ര), എ. സുബ്ബലക്ഷ്‌മി (ആന്ധ്രപ്രദേശ്), രേണു ഹാസൻ (തെലങ്കാന), നീലം മഞ്ജുനാഥ് (കർണാടക), ഷീല ശ്രീപ്രകാശ് (തമിഴ്‌നാട്), ജബീൻ സഖറിയാസ് (കേരളം) എന്നിവരാണ് അവാർഡ് ജേതാക്കൾ. 25000 രൂപയും ഫലകവുമാണ് അവാർഡ്. വനിതാദിനത്തിൽ വൈറ്റില സിൽവർ സാൻഡ് ഐലന്റിലെ കാമ്പസിൽ നടക്കുന്ന ചടങ്ങിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, എം.പിമാരായ ഹൈബി ഈഡൻ, ബിനോയ് വിശ്വം എന്നിവർ അവാർഡുകൾ സമ്മാനിക്കും.

ആസാദി വൈസ് പ്രിൻസിപ്പൽ അർജുൻ രാജൻ, ജനറൽ മാനേജർ ടി. പ്രബോഷ്, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ പി.എം.യാക്കൂബ്, വൈസ് ചെയർപേഴ്‌സൺ അനീറ്റ പോൾ എന്നിവരും അവാർഡ് പ്രഖ്യാപനത്തിൽ പങ്കെടുത്തു.