അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽപ്പെടുത്തി പച്ചക്കറിഉല്പാദകർക്കായി പുതിയ പദ്ധതി.ഗ്രാമപഞ്ചായത്തിലെ 200 വനിതകൾക്ക് പച്ചക്കറികൃഷി ചെയ്യുന്നതിന് ഒരു വ്യക്തിക്ക് 17 ചട്ടിയും ആവശ്യത്തിന് പച്ചക്കറി തൈയും നൽകും.മുൻ പഞ്ചായത്തംഗം മേരി ജോസഫിന് ഉപകരണങ്ങൾ നൽകിപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോർജ്അദ്ധ്യക്ഷത വഹിച്ചു.