പാമ്പാക്കുട: എസ്.എൻ.ഡി.പി.ശാഖാ കിഴുമുറി ശാഖായുടെ കീഴിലുള്ള പാമ്പാക്കുട ശ്രീനാരായണപുരം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷികാഘോഷം നാളെ (വെള്ളി) നടക്കും. രാവിലെെ 6ന് മഹാഗണപതിഹവനം , 6.15ന് ഉഷപൂജ , 7 ന് കലശപൂജ, തുടർന്ന്പഞ്ചഗവ്യ പൂജ , 8.30 ന് കലശാഭിഷേകം. , 9 ന് മഹാ നിവേദ്യ സമർപ്പണം, 9.30 ന് സർപ്പങ്ങൾക്ക് നൂറുംപാലും

ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ അന്നദാനം, , വൈകീട്ട് 5.30 ന് നടതുവയ്ക്കൽ , 6 ന് വിശേഷാൽ ദീപാരാധന , പ്രതിഷ്ഠാദിന വാർഷിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സത്യപാലൻ' ക്ഷേത്ര മേൽശാന്തി വി.എം.ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വംം നൽകും..ഒരുക്കങ്ങൾ പൂർത്തിയായതായി ശാഖാാ പ്രസിഡന്റ് കെ.കെ.തമ്പി, സെക്രട്ടടറി കെ.മോഹനൻ എന്നിവർ അറിയിച്ചു.