കൊച്ചി: ബാങ്ക് ജീവനക്കാർക്കായി മനയോല എന്ന പേരിൽ ബാങ്കേഴ്‌സ് ആർട്‌സ് മൂവ്‌മെന്റ് കലോത്സവം സംഘടിപ്പിക്കും. നൃത്തം,വായ്പാട്ട്,മിമിക്രി,നാടകം,ചിത്രരചന,കഥ,കവിത തുടങ്ങി മുപ്പതോളം ഇനങ്ങളുണ്ടാകും. തൃശൂർ സംഗീത നാടക അക്കാഡമി ഹാൾ ഉൾപ്പെടെ ആറ് വേദികളിൽ 25,26 തിയതികളിലാണ് കലോത്സവം. എല്ലാ ബാങ്കുകളിലെയും ജീവനക്കാർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 9447458640.