പെരുമ്പാവൂർ: അകനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ പ്രതിഷ്ഠാദിന മഹോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 5.30ന് നിർമ്മാല്യദർശനം. വൈകിട്ട് 5.30ന് ചന്ദനം ചാർത്തൽ, 6.30ന് ദീപാരാധന, 7ന് താലഘോഷയാത്ര, കാവടി സ്വീകരണം, അന്നദാനം. ശനിയാഴ്ച രാവിലെ 5.30ന് നിർമ്മാല്യദർശനം, വൈകിട്ട് 7.30. ന് നൃത്തനൃത്യങ്ങൾ, തിരുവാതിര, ആട്ടം ഗാനോത്സവം. ഞായറാഴ്ച രാവിലെ 5.30ന് നിർമ്മാല്യദർശനം.