കൊച്ചി: വനിതാ ദിനത്തിന്റെ ഭാഗമായി കൊച്ചി കമ്മിഷണറേറ്റിന്റെ നേതൃത്വത്തിൽ വനിതാ പൊലീസ് ഓഫീസേഴ്സിനും മിനിസ്റ്റീരിയൽ സ്റ്റാഫിനുമായി വനിതകളുടെ വ്യക്തി ശുചിത്വം എന്ന വിഷയത്തിൽ ക്ളാസ് സംഘടിപ്പിച്ചു. ട്രാഫിക് വെസ്റ്റ് കോൺഫറൻസ് ഹാളിൽ നടന്ന ക്ളാസ് സെപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലി ഉദ്ഘാടനം ചെയ്‌തു. ഡോ. കാർത്തിക ഡി.കുമാർ ക്ളാസെടുത്തു. സൈമർ ആശുപത്രിയുമായി സഹകരിച്ചായിരുന്നു പരിപാടി.