പെരുമ്പാവൂർ: ലൗക്‌നൗവിൽ നടന്ന 33ാം മത് ആൾ ഇന്ത്യ പോസ്റ്റൽ ഫുട്‌ബാൾ ടൂർണമെന്റിൽ വിജയികളായ കേരള പോസ്റ്റൽ സർക്കിൾ ടീമിനെ ഹെഡ് പോസ്റ്റാഫീസിൽ കൂടിയ യോഗത്തിൽ അനുമോദിച്ചു. ടീം അംഗമായ വി.എ. ഷിനുവിന് പോസ്റ്റുമാസ്റ്റർ കെ.ടി. ഷീല ഉപഹാരം നൽകി. വി.ജെ ബിന്ദു, ടി.വി. മോളി, എസ്.എ. സന്ദീപ്, ഷിജോ, സുമയ കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്തു.