പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ കൃഷി ഭവന്റെ സഹകരണത്തോടെ പോഷക ചെടികൾ വിതരണം ചെയ്തു. ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി പ്രകാരം ചെടികൾ വിതരണം ചെയ്തത് . പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് ജോജി ജേക്കബിന് പോഷക തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽദോ മോസസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രാജു മാത്താറ, പഞ്ചായത്ത് അംഗം കെ.എൻ. രാമകൃഷ്ണൻ, വെങ്ങോല സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ്, കൃഷി ഓഫീസർ രജിത അടിയോടി, കൃഷി വികസന സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.