കിഴക്കമ്പലം: പുന്നോർക്കോട് കനകധാര മഹാലക്ഷ്മി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം 11,12 തീയതികളിൽ നടക്കും. 11ന് രാവിലെ 7 മുതൽ കോട്ടയം ശങ്കരവാദ്യാരുടെ കാർമികത്വത്തിൽ പ്രതിഷ്ഠാദിന പൂജകൾ, തുടർന്ന് പ്രസാദ ഊട്ട്, 5 മുതൽ ദേവീ മഹാത്മ്യ പാരായണം, 12ന് രാവിലെ 8 മുതൽ നാരായണീയ പാരായണം, 6.30ന് മുതൽ ഭക്തിഗാനധാര എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.