അങ്കമാലി : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂക്കന്നൂരിൽ ഗ്രാമപഞ്ചായത്തിന്റെയും വട്ടേക്കാട് നെഹ്‌റുമെമ്മോറിയൽ കോൺവെന്റ് എൽ.പി സ്‌കൂളിന്റെയും നേതൃത്വത്തിൽ പാലാ ജംഗ്ഷനിൽ പഠനോത്സവം സംഘടിപ്പിച്ചു. റോജി എം.ജോൺ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാരാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ്, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ജിഷ ജോജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏല്യാസ് കെ.തരിയൻ, മോളി വിൻസെന്റ്, വി.സി. കുമാരൻ, ബി.ആർ.സി കോ ഓർഡിനേറ്റർമാരായ അജിഷ് പി.കുരിയാച്ചൻ, ജയ ആന്റണി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിസ്‌ലെറ്റ്, പി.ടി.എ പ്രസിഡന്റ് ഡെന്നി ജോസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയമേളയും പുസ്തകോത്സവവും പ്ലാസ്റ്റിക് വിമുക്ത പ്രചാരണവും കവിതാലാപനവും പത്രപാരായണവും സംഘടിപ്പിച്ചു.