കോലഞ്ചേരി: തിരുവാണിയൂർ ഗ്രാമ പഞ്ചായത്തിലെ അലോപ്പതി, ഹോമിയോ, ആയൂർവേദ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും. തിരുവാണിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 9 മുതൽ 1 മണി വരെയാണ് ക്യാമ്പ്.