sunil
ദേശീയ ലളിത കലാ അക്കാഡമിയുടെ ശില്പ കലാ പുരസ്‌ക്കാരം സുനിൽ തിരുവാണിയൂർ രാഷ്ട്രപതിയിൽ നിന്നുംഏറ്റു വാങ്ങുന്നു

കോലഞ്ചേരി: അറുപത്തിയൊന്നാമത് ദേശീയ ലളിത കലാ അക്കാഡമിയുടെ ശില്പ കലാ പുരസ്‌ക്കാരം തിരുവാണിയൂർ സ്വദേശി സി.കെ സുനിൽകുമാർ (സുനിൽ തിരുവാണിയൂർ) രാഷ്ട്രപതി രാം നാഥ് കോവിന്ദിൽനിന്നും ഏ​റ്റുവാങ്ങി. രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങ്. 'എ ടെയിൽ ഒഫ് ജാക്ക് ഫ്രൂട്ട് 'എന്ന ശില്പത്തിനാണ് വുഡ് ആൻഡ് മെ​റ്റൽ വർക്ക് വിഭാഗത്തിൽ അവാർഡ് ലഭിച്ചിരിക്കുന്നത്. അവാർഡിനായി പ്രാഥമിക റൗണ്ടിൽ 300ലധികം വരുന്ന എൻട്രികളാണ് കേരള ലളിത കലാ അക്കാഡമി പരിഗണിച്ചത്. തുടർന്ന് ഇവരിൽ നിന്നും പത്തു പേരുടെ ശില്പങ്ങളാണ് അവാർഡിനായി ദേശീയ അവാർഡിനായി തിരഞ്ഞെടുത്തത്. ഇവർ ദേശീയ ശില്പ പ്രദർശനത്തിലും പങ്കെടുക്കും. ഇരുപത്തി അഞ്ചു വർഷമായി ശില്പ നിർമ്മാണ രംഗത്ത് സജീവമാണ് സുനിൽ.