മൂവാറ്റുപുഴ: സോഡ സോഫ്ട് ഡ്രിംഗ്‌സ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ(എസ്.എസ്.പി.എ) ജില്ലാ പൊതുയോഗവും കരാട്ടെയിൽ ഡോക്ടറേറ്റ് നേടിയ അസോസിയേഷൻ അംഗവും ബ്ലൂ ഡ്രോപ്‌സ് സോഡ നിർമ്മാതവുമായ കെ.പി.ഏലിയാസ് വളയൻചിറങ്ങരയ്ക്ക് സ്വീകരണവും നൽകി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നിഷാദ് കുഞ്ചാട്ടുകര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലോഹിതാക്ഷൻ പിറവം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷിജുകുമാർ പെരുമ്പാവൂർ ,കബീർ വളയൻചിറങ്ങര, ഫൈസൽ പട്ടിമറ്റം, ഹംസ കോതമംഗലം, രമേശ് അങ്കമാലി, ഷമീർ മൂവാറ്റുപുഴ, രാജേഷ് മൂവാറ്റുപുഴ, ഹനീഫ കോതമംഗലം എന്നിവർ സംസാരിച്ചു.