മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് കുര്യമല യൂണിറ്റിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭയിലെ കുര്യൻ മലയിൽ സ്ഥിതിചെയ്യുന്ന ജല അതോറിറ്റിയുടെ പമ്പ് ഹൗസും പരിസരവും ശുചീകരിച്ചു.ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുവാറ്റുപുഴ മണ്ഡലം വൈസ് പ്രസിഡന്റ് സി.എൻ.ഷാനവാസ് നിർവഹിച്ചു. മത്തായി വർഗീസ്, അനി ബാബു, ടി.ബി. മാഹിൻ, വിനു രാജ്യ, പി.ആർ.മിഥുൻ, എ.ആർ.പ്രവീൺ, അഖിൽ മത്തായി, സെബിൻ സാജു, അലൻ റോയി, സുധീർ എസ് , അജിംസ്, നൈസാബ്, ഷാഹുൽ, വിഷ്ണു രാജു, അച്ചുതൻ, വിനോദ് രാജു എന്നിവർ നേതൃത്വം നൽകി.