കൊച്ചി: 1986 മുതൽ 2017 മാർച്ച് 31 വരെയുളള കാലയളവിൽ വില കുറച്ച് ആധാരം രജിസ്റ്റർ ചെയ്തതിനെ തുടർന്ന് അണ്ടർവാല്യുവേഷൻ നടപടി നേരിടുന്നവർക്കായി ഇന്ന് രാവിലെ 10 മുതൽ 3.30 വരെ എറണാകുളം സബ് രജിസ്ട്രാർ ഓഫീസിൽ അദാലത്ത് നടക്കും. കുറവ് മുദ്രയുടെ 30 ശതമാനം അടച്ച് ജപ്തി നടപടികളൽ നിന്ന് ഒഴിവാകാവുന്നതാണ്. പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും.