nh-paravur-market-file-
ദേശീയപാത 66 മാർക്കറ്റ് റോഡ് (ഫയൽ ചിത്രം)

പറവൂർ : മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ള ഇരുപത്തിമൂന്ന് കിലോമീറ്റർ ദേശീയപാതയ്ക്കു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ത്രി എ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പറുകൾവച്ചു വൈകാതെ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും. 2018 നവംബറിൽ ത്രി എ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഒരു വർഷത്തിനകം അടുത്ത ഘട്ടമായ ത്രിഡി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിബന്ധന പാലിക്കാൻ കഴിയാതിരുന്നതിനാൽ കഴിഞ്ഞ നവംബറിൽ റദ്ദായി. അതിനാലാണ് വീണ്ടും ത്രി എ വിജ്ഞാപനം പുറത്തിറക്കിയത്. ബംഗളൂരു കേന്ദ്രമായ ഫീഡ്ബാക്ക് ഇൻഫ്ര എന്ന സ്വകാര്യ ഏജൻസി റോഡിന്റെ അലൈൻമെന്റും സ്കെച്ചും തയാറാക്കി നന്ത്യാട്ടുകുന്നത്തെ ലാൻഡ് അക്വസിഷൻ ഡപ്യൂട്ടി കലക്ടറുടെ ഓഫിസിന് നൽകിയിട്ടുണ്ട്. മുമ്പത്തെ അലൈൻമെന്റിൽ നിന്നും മാറ്റങ്ങളുമായാണ് പുതിയ അലൈൻമെന്റ് തയാറാക്കിയത്. ചേരാനല്ലൂർ കവല അടക്കം വിവിധ കവലകളുടെ വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അളവു കുറച്ചിട്ടുണ്ട്. ദേശീയപാത അധികൃതർ കല്ലിടൽ നടത്തുന്നതിനുസരിച്ചാണ് സ്ഥലമേറ്റെടുക്കുന്നതിനുള്ള തുടർനടപടികൾ ഉണ്ടാകുക.

അലൈൻമെന്റിൽ മാറ്റങ്ങൾ

കവലകളുടെ വികസനത്തിന് ഏറ്റെടുക്കുന്ന

സ്ഥലത്തിന്റെ അളവു കുറച്ചു