കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ മലേക്കുരിശ് ക്രോസ് റോഡ് നടപ്പാതയുടെ ഉദ്ഘാടനം വി.പി സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ മുടക്കിയാണ് പാത നിർമ്മിച്ചത്.പ്രസിഡന്റ് ഷിജി ശിവജി അദ്ധ്യക്ഷയായി. പഞ്ചായത്തംഗം എം.എൻ കുര്യാക്കോസ്, ബ്ളോക്ക് പഞ്ചായത്തംഗം എൻ.എൻ രാജൻ തുടങ്ങിയവർ സംസാരിച്ചു.