കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) കോതമംഗലം നിയോജക മണ്ഡലം ലയനസമ്മേളനം ചെയർമാൻ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു.ജോണി പുളത്തടത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന വൈസ് ചെയർമാൻ ജോർജ്ജ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. നാളെ (ശനി) എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന ലയന സമ്മേളനത്തിൽ കോതമംഗലത്തു നിന്നും 500 പേരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.യോഗത്തിൽ ഡൊമിനിക് കാവുങ്കൽ, ലാലു വർഗീസ്, ജോർജ്ജ് കിഴക്കുമ്മശ്ശേരി, വിൻസന്റ് ജോസഫ്, കെന്നഡി പീറ്റർ, ടോമി പാലമല, സി.കെ.ജോർജ്ജ്, തുടങ്ങിയവർ പങ്കെടുത്തു. കേരള കോൺഗ്രസ്സുകളുുടെ ലയനം മുൻ തീരുമാനമാണെന്നും ഇനിയും ഭിന്നിച്ച് ചെറിയ ഗ്രൂപ്പുകളായി നിന്നിട്ട് ഒരു പ്രയോജനവും ഇല്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.