മൂവാറ്റുപുഴ: അക്ഷയ പുസ്തക നിധിയുടെയും ദീപാലയുടെയും സംയുക്താഭിമുഖ്യത്തിൽ പാലക്കാട് ഖസാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിലേക്ക് സർഗ്ഗയാത്രയും പ്രതിഭാ സംഗമവും 21ന് നടക്കും. രാവിലെ 10ന് ഖസാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കുന്ന സർഗ്ഗ സമീക്ഷക്കും പ്രതിഭാ സംഗമത്തിനും സാഹിത്യ നിരൂപകൻ ആഷാ മേനോൻ, കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര കൃഷ്ണൻ,മുതിർന്ന പത്ര പ്രവർത്തകൻ എ.ജെ.ഫിലിപ്പ്,ഒ.വി.വിജയൻ സ്മാരക സെക്രട്ടറി ടി.ആർ.അജയൻ എന്നിവർ നേതൃത്വം നൽകും. സംവാദ സദസ്, ശില്പശാല, ചിത്ര പ്രദർശനം, എന്നിവയും സർഗ്ഗ സമീക്ഷയോടനുബന്ധിച്ച് നടക്കുമെന്ന് അക്ഷയ പുസ്തക നിധി സെക്രട്ടറി അറിയിച്ചു.വിവരങ്ങൾക്ക് :9447575156.