കോലഞ്ചേരി: പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ വികസനത്തിൽ അദ്ധ്യാപക രക്ഷാകർതൃ സമിതിക്ക് കൈത്താങ്ങായി സ്‌കൂൾ വെൽഫെയർ കമ്മറ്റി രൂപീകരിച്ചു.വെൽഫയർ കമ്മറ്റിയുടെ അംഗത്വം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി സ്വർണത്തുമനയിലെ നാരായണൻ നമ്പൂതിരിപ്പാടിനു നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷനായി.പഞ്ചായത്തംഗം ഷീജ അശോകൻ, പ്രിൻസിപ്പൽ വി.വി അനിത, ഹെഡ്മാസ്റ്റർ അബ്ദുൾകരീം,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. വിജയൻ നായർ, പി.പി തങ്കപ്പൻ, പി.എസ്. അബൂബക്കർ, ടി.എസ് പൗലോസ്, സി.കെ. യാക്കോബ്,ഫാ. കെ.എം. എൽദോ സി.എൻ. മോഹൻദാസ് തുടങ്ങിയവർ സംബന്ധിച്ചു.