പള്ളുരുത്തി: ഭവാനീശ്വര മഹാക്ഷേത്രത്തിലെ മഹാത്സവത്തോടനുബന്ധിച്ച് നാളെ (വെള്ളി) കാവടി ഘോഷയാത്രകൾ അരങ്ങേറും. രാവിലെ 8ന് കുട്ടികളുടെ അഭിഷേക കാവടി ഘോഷയാത്രകൾ. 11 ന് പ്രസാദ ഊട്ട്'. വൈകിട്ട് 4ന് ഓട്ടൻതുള്ളൽ.6 ന് കാവടി ഘോഷയാത്രകൾ. തെക്കും ഭാഗവും വടക്കും ഭാഗവും മത്സരിച്ചുള്ള കാവടികൾ നടക്കും.തെക്കും ഭാഗം കാവടികൾ വൈകിട്ട് 3ന് ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് സന്ധ്യയോടെ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. വടക്കുംഭാഗം കാവടികൾ വൈകിട്ട് 3 ന് തോപ്പുംപടി' വരമ്പത്ത് ഘണ്ടാകർണ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. രാത്രി 8.30 ന് സംഗീതകച്ചേരി. 9 ന് വൈക്കം മാളവികയുടെ നാടകം. 9 ന് പള്ളിവേട്ടയും 10 ന് ആറാട്ടും നടക്കും.