മൂവാറ്റുപുഴ:നിർമ്മല ആർട്‌സ് സൊസൈറ്റി(നാസ്)യുടെ ആഭിമുഖ്യത്തിൽ ചർച്ചാ സമ്മേളനം നടത്തി. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ ശബള പരിഷ്കരണ നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.സാഹിത്യകാരൻ കെ.വേണു വിഷയം അവതരിപ്പിച്ചു.അഡ്വ.ജോൺ ജോസഫ് മോഡറേറ്റരായിരുന്നു.ഡോ.മേരി ജോർജ്, ഡോ.ജോസ് സെബാസ്റ്റ്യൻ, പ്രൊഫ. ജോർജ് ജയിംസ്, അഡ്വ.പി.എ.പൗരൻ, അഡ്വ. പ്രദീപ് കുമാർ, പി.എസ്.എ.ലത്തീഫ്, ബിനു പി.ജോസ്, ജോസ് എടപ്പാട്ട്, ജയിംസ് തോട്ടുമാരിക്കൽ, ഒ.എ.ഐസക്,പായിപ്ര സോമൻ, ജോസ് മടേയ്ക്കൽ,പി..പി..മാധവ കൈമൾ,അഡ്വ.ഷൈസൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. മൂവാറ്റുപുഴ നിർമല കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം,കേരള നിഴൽ മന്ത്രിസഭ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സമ്മേളനം നടന്നത്.