വൈപ്പിൻ : കണ്ടെയ്‌നർ റോഡിൽ കണ്ടെയ്‌നർ ലോറികളുടെ ഇടയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരൻമരിച്ചു. ഫോർട്ട് വൈപ്പിൻ കുരിശിങ്കൽ ജോസഫിന്റെയും ഷിജിയുടേയും മകൻ സാമുവൽ ജോസഫാണ് ( സാം- 24) മരിച്ചത്.എറണാകുളം ജി ടെക്കിലെ കമ്പ്യൂട്ടർ വിദ്യാർത്ഥിയായ സാം വീട്ടിലേക്ക് മടങ്ങവെ ഡി പി വേൾഡിന് മുന്നിലായിരുന്നു അപകടം.ഒരു ലോറിയുടെ പിന്നിൽ മറ്റൊരു ലോറി ഇടിച്ചപ്പോൾ ഇതേ ദിശയിൽനിന്ന് വരികയായിരുന്ന സ്‌കൂട്ടർ ഇടയിൽപ്പെട്ടു. സാം റോഡിലേക്ക് തെറിച്ചു വീണു. . സഹോദരി : സോഫി ജോസഫ്.