കോലഞ്ചേരി: മൂവാ​റ്റുപുഴ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്​റ്റൽ ബോയ്‌സ് - പിണവൂർകുടി, ഇടമലയാർ, പ്രീ മെട്രിക് ഹോസ്​റ്റൽ ഗേൾസ് - മാതിരപ്പിളളി ,നേര്യമംഗലം എന്നിവിടങ്ങളിലേയ്ക്ക് എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ പഠനം നടത്തുന്ന കുട്ടികൾക്ക് 2020 - 21 വർഷം രണ്ട് ജോടി യൂണിഫോം തയ്ച്ചു വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ തുണിയുടെ വിലയും തയ്യൽക്കൂലിയും പ്രത്യേകമായി രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ 16ന് വൈകിട്ട് മൂന്നിനു മുമ്പ് മൂവാ​റ്റുപുഴ സിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന ഓഫീസിൽ ലഭിച്ചിരിക്കണം.