കൊച്ചി: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ 24 പേരെ കൂടി നിരീക്ഷണത്തിലാക്കി. കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ രണ്ട് പേർ നിരീക്ഷണത്തിൽ ഉണ്ട്. ജില്ലയിൽ നിലവിൽ 125 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ. ആലപ്പുഴ എൻ.ഐ.വി യിലേക്ക് 8 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു . കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തിച്ചേരാനുള്ള സാധ്യത പരിഗണിച്ച് എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കി.
കൊറോണ കൺട്രോൾ റൂമിലേക്ക് സംശയങ്ങളുമായി വിളിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ദുബായ് , സിംഗപ്പൂർ, മലേഷ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് എത്തിയാൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമോ, കുവൈറ്റിലേക്ക് തിരികെ പോകാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നല്കാൻ കഴിയുമോ എന്നൊക്കെയായിരുന്നു സംശയങ്ങൾ. കൺട്രോൾ റൂം നമ്പർ: 0484 2368802.