വൈപ്പിൻ : എടവനക്കാട് ഇല്ലത്ത്പടി കിഴക്ക് കൂട്ടുപുരക്കൽ ബാബുവിനെ ( 60 )തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. തെങ്ങുകയറ്റതൊഴിലാളിയാണ്. മൃതദേഹം വീടിന് സമീപത്തെ മത്സ്യക്കെട്ടിനോട് ചേർന്ന തോട്ടിൽ കണ്ടെത്തി. ക്ഷീരകർഷകൻ കൂടിയായിരുന്നു. വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ മണൽ ഒരുക്കൽ ജോലികൾ ഉച്ച വരെ ബാബു ചെയ്തിരുന്നു.പശുവിനെ കറക്കുന്ന സമയമായിട്ടും ആളെ കാണാതായതിനെതുടർന്ന് തിരച്ചിലിലാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. പണിആയുധുങ്ങൾ വൃത്തിയാക്കാൻ തോട്ടിൽ ഇറങ്ങവേ അപകടം സംഭവിച്ചതാകാമെന്ന് കരുതുന്നു. അപ്‌സമാര രോഗം ഉണ്ടായിരുന്നു. ഭാര്യ : പള്ളുരുത്തി അറക്കൽ തേവർകാട് കുടുംബാഗം ലതിക.