പനങ്ങാട്. കൃഷിയേയും,ശുദ്ധജലശ്രോതസുകളേയും ഉപ്പ് വെള്ളഭീഷണിയിൽ നിന്നുംസംരക്ഷിച്ചു പോരുന്ന പനങ്ങാട് 10-ാംവാർഡിലെ കണ്ണികാട്ട്-കുന്നത്ത് റോഡിലെ ബണ്ട് ഇനിയും കെട്ടിയില്ല.കടുത്തവേനലിൽ തീരദേശം മുഴുവൽ വറ്റി വരളുകയും ശുദ്ധജലശ്രോതസുകൾളിൽ വേമ്പനാട്ടകായലിൽ നിന്നും ഉപ്പ് വെളളംകയറി കൃഷിനാശം ഉണ്ടാക്കുകയും ചെയ്തിട്ടും കുമ്പളം അധികൃതർ ബണ്ട് കെട്ടാതെയിട്ടിരിക്കുന്നതിൽ പനങ്ങാട് സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു.
സാധാരണ ഡിസംബറിന് മുമ്പ്തന്നെ കായലിൽനിന്നും ഓരുജലംകയറി ഉൾപ്രദേശങ്ങളിലെ ജലാശയങ്ങളിലും,കൃഷിയിടങ്ങളിലും ഉപ്പുരസം നിറയാതിരിക്കുവാൽ മുൻകരുതലായി
ഓരോ വാർഡുകളിലുമുളള ബണ്ടുകളും,തൂമ്പുകളും,അടച്ചുവയ്ക്കുയാണ് പതിവാണ്.പിന്നീട് മഴപെയ്ത് കരയിലും കായലിലും ശുദ്ധജലം നിറഞ്ഞുകഴിഞ്ഞാൽ ബണ്ട് തുറന്നിടുകയും പതിവാണ്. കൃഷിഭവൻ മുഖേന വിത്തും വളവും നടീൽ പച്ചക്കറി കൃഷിചെയ്തുപോന്ന പലകുടുംബങ്ങളുടേയും കൃഷിയെ ഒരുവെളളം പ്രതികൂലമായി ബാധിച്ചു.
കിട്ടുന്നത് ഉപ്പ് വെള്ളം
വാട്ടർഅതോറിട്ടിയുടെ പരിമിതമായ തോതിൽ ലഭിച്ചു പോരുന്ന കുടിവെളളം പ്രാഥമികാവശ്യങ്ങൾക്കപോലും തികയുന്നില്ല.നനക്കാനും,കുളിക്കാനും ശുദ്ധജലശ്രോതസുകളെയും ബോർവെല്ലുകളേയുമാണ് നാട്ടിൽ പലരും ആശ്രയിച്ചുപോരുന്നത്. വേനലായതോടെ ബോർവെല്ലിലും ഉപ്പായി.ബണ്ട് അടയ്ക്കാത്തതുമുലം കായൽജലംകേറി കരയിലെ ജലാശയങ്ങൾ കൂടുതൽ ഉപ്പുമയമായിക്കൊണ്ടിരിക്കുകയാണെന്ന റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾപറഞ്ഞു.
സമരവുമായി നാട്ടുക്കാർ
പലവട്ടം അധികൃതരുടെ മുമ്പാകെ ബണ്ട് കെട്ടാത്തതിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതത്തിനാൽ പ്രത്യക്ഷസമരവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാർ. രണ്ടുദിവസത്തിനകം പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണയുൾപ്പടെയുളള സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സെക്രട്ടറി ലൈജുപീഡിയേക്കൽ പറഞ്ഞു. കെട്ടാതെ കിടക്കുന്ന കണ്ണികാട്ട്-കുന്നത്ത്റോഡ്ബണ്ടിന്റെ പരിസരത്തുനടന്ന നാട്ടുകാരുടെ പ്രതിഷേധയോഗം സോണൽപ്രസിഡന്റ് വി.പി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.